കാണക്കാരിയില്‍നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ അര്‍ത്തുങ്കല്‍ നിന്നും ഇന്ന് വെളുപ്പിനെ കണ്ടെത്തി ; സംഘത്തില്‍ നാലുപേര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാണക്കാരിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ശ്രീരാജ്, സനു ബാബു, അന്‍സില്‍ ഉള്‍പ്പടെയുള്ള  അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്ര പരിസരത്തുനിന്ന് കുറവിലങ്ങാട് പോലിസ് കണ്ടെത്തിയത്.  വിദ്യാര്‍ഥികളെ പോലീസിന്റെ മേല്‍നോട്ടത്തില്‍ പരീക്ഷ എഴുതിക്കും, അതിനുശേഷം ചോദ്യം ചെയ്യും.

തിങ്കളാഴ്ച സ്‌കൂളില്‍ പരീക്ഷയ്ക്കുപോയ വിദ്യാര്‍ഥികളെയാണ് ഉച്ചയ്ക്കുശേഷം വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി കാണാതായത്. കുട്ടികള്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലിസിനെ സമീപിച്ചത്.

കാണാതായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനിലാണുള്ളത്. കുട്ടികളുടെ വീട്ടുകാരെ പോലിസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്ത ശേഷമാവും കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിടുക.

പുലര്‍ച്ചെയായതിനാല്‍ വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്തില്ലെന്നും എന്തുകാരണത്താലാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് മുങ്ങിയതെന്ന് അറിയില്ലെന്നും കുറവിലങ്ങാട് പോലിസ് അറിയിച്ചു. ഇന്നലെ ചേര്‍ത്തല സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഏഴാംതരത്തില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെ കാണാതായിരുന്നു. പിന്നീട് അവരെ അര്‍ത്തുങ്കല്‍ കുറുപ്പന്‍ കുളങ്ങരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ ഒളിച്ചോട്ടവും കാണക്കാരിയിലെ വിദ്യാര്‍ത്ഥികളുടെ ഒളിച്ചോട്ടവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...