രാജ്യത്ത്‌ തൊഴിലില്ലായ്മനിരക്ക് വീണ്ടും ഉയർന്നു ; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് വീണ്ടും ഉയർന്നു. ജനുവരിയിലെ 7.16 ശതമാനം ഫെബ്രുവരിയില്‍ 7.78 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയാണ് ഇന്ത്യയുടെ സാമ്പത്തിക മന്ദ്യത്തിന്റെ ആഘാതം പ്രതിഫലിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്.

​ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മനിരക്ക് ജനുവരിയിലെ 5.97 ശതമാനത്തില്‍നിന്ന് ഫെബ്രുവരിയില്‍ 7.37 ശതമാനമായി ഉയര്‍ന്നു. അതേസമയം 9.70 ശതമാനത്തില്‍നിന്ന് 8.65 ശതമാനവുമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 2019 ലെ അവസാന മൂന്നുമാസത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദ​ഗതിയിലായിരുന്നു. ലോകത്താകമാനം കോവിഡ്–19 പടരുന്ന സാഹചര്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വീണ്ടും പ്രതികൂലമായി ബാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...