കുട്ടനാട് സീറ്റ് ; യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ചര്‍ച്ച പരാജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. ചർച്ച തുടരുമെന്നും സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും ചർച്ചക്ക് ശേഷം പി.ജെ ജോസഫ് പറഞ്ഞു. നാളെയും ചർച്ച നടത്താനാണ് യു.ഡി.ഫിന്റെ  തീരുമാനം.

പ്രതിപക്ഷ നേതാവിന്റെ  ഔദ്യോഗിക വസതിയായ കണ്ടോൺമെന്‍റ് ഹൗസിൽ നാലുമണിക്കൂർ നീണ്ട ചർച്ചയാണ് നടന്നത്. എന്നാൽ സീറ്റ് സംബന്ധിച്ച് പി.ജെ ജോസഫ് ഉറച്ച് നിന്നതായാണ് സൂചന. എന്നാൽ കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കം കാരണം ഇനിയൊരു തോൽവി മുന്നണിക്ക് താങ്ങാനാവില്ലെന്നും അതിനാൽ സീറ്റ് സംബന്ധിച്ച വിട്ടുവീഴ്ച വേണമെന്നുമായിരുന്നു പി.ജെ ജോസഫിനോട് ആവശ്യപ്പെട്ടത്.

എന്നാൽ ചർച്ചയിൽ അന്തിമ ധാരണയുണ്ടാക്കാനാവാതെ പിരിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ മുനീർ, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. പി.ജെ ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുത്തു. കേരള കോൺഗ്രസിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സീറ്റ് ഏറ്റെടുക്കണമെന്നാനാണ് കോൺഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം. ജോസ് കെ. മാണി വിഭാഗവുമായി ഈ ആഴ്ച തന്നെ ചർച്ച നടത്തിയേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...