കു​റ്റ​പ്പു​ഴ​യി​ൽ തോ​ടി​ന്റെ തീ​രം ഇടിയുന്നു ; എണ്‍പതോളം കു​ടും​ബങ്ങള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : കു​റ്റ​പ്പു​ഴ​യി​ൽ തോ​ടി​ന്റെ തീ​രം ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് 80ഓ​ളം കു​ടും​ബങ്ങള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​റ്റ​പ്പു​ഴ ആ​റ്റു​മാ​ലി ഭാ​ഗ​ത്തെ 80ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കു​റ്റ​പ്പു​ഴ തോ​ടി​ന്റെ തീ​രം ഇ​ടി​യു​ന്ന​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ ആ​യി​രി​ക്കു​ന്ന​ത്. ഭൂ​നി​ര​പ്പി​ൽ​നി​ന്ന്​ ഏ​താ​ണ്ട് 30 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള തോ​ടി​ന്റെ ഇ​രു​ക​ര​യി​ലു​മാ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി നി​ര​ന്ത​ര​മാ​യി തീ​രം ഇ​ടു​ന്ന​തി​നെ തു​ട​ർ​ന്ന് ഭ​യാ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. ക​വി​യൂ​ർ പു​ഞ്ച​യ​ട​ക്ക​മു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് മ​ണി​മ​ല​യാ​റ്റി​ൽ​നി​ന്ന്​ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ജ​ലം എ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തോ​ടാ​ണ് ഇ​ത്.

തീ​രം ഇ​ടി​ഞ്ഞ​തോ​ടെ തോ​ടി​ന്‍റെ ഇ​രു​ക​ര​യി​ലൂ​ടെ​യും ആ​റ​ടി​യോ​ളം വീ​തി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. .തോ​ടി​ന്റെ 100 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ഏ​താ​ണ്ട് അ​ഞ്ചു​വ​ർ​ഷം മു​മ്പ് ക​രി​ങ്ക​ൽ നി​ർ​മി​ത സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി ഇ​ല്ലാ​ത്ത ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ ഇ​ടി​ഞ്ഞ​ന്ന​ത്. ആ​റ​ടി​യോ​ളം വീ​തി​യി​ൽ നി​ർ​മി​ച്ച ഇ​രു​ക​ര​യി​ലെ​യും റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും തീ​രം ഇ​ടി​യു​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ൽ​ന​ട​പോ​ലും സാ​ധ്യ​മ​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും കോ​ൺ​ക്രീ​റ്റ് ഇ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. തീ​ര​ത്തോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ പ​ല​തും ഏ​തു​നി​മി​ഷ​വും തോ​ട്ടി​ലേ​ക്ക് നി​ലം പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യം മു​ത​ലാ​ണ് തീ​രം ഇ​ടി​ച്ചി​ൽ പ​തി​വാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് ത​ങ്ങ​ളു​ടെ വീ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...