ജനാധിപത്യപരമായ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് കുട്ടികള്‍ ബോധവാന്മാരായി വളരണം :  മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : ഭരണഘടന ഉറപ്പു നല്‍കുന്ന ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന സന്ദേശമാണ് ബാല പാര്‍ലമെന്റ് മുന്നോട്ട് വെയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍  മല്ലപ്പള്ളി മാര്‍ ഡയനേഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബാല പാര്‍ലമെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യപരമായ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചു കുട്ടികള്‍ ബോധവാന്മാരായി വളരണം. നിയമനിര്‍മാണ സഭയില്‍ നിന്നുണ്ടാകുന്ന നിയമങ്ങള്‍ രാജ്യത്തിനെ മുന്നോട്ട് നയിക്കുന്നതും ഭാവി നിര്‍ണയിക്കാന്‍ പോകുന്നതുമാണ്. നിയമസഭയില്‍ നടക്കുന്ന കാര്യങ്ങളെ നിസാരമായി അവതരിപ്പിക്കുന്ന തെറ്റായ പ്രവണത നിലനില്‍ക്കുമ്പോള്‍ ബാല പാര്‍ലമെന്റ് സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്.

നിയമനിര്‍മാണ സഭകളില്‍ നടക്കുന്നത് മനസിലാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.  ഭാവി ഇന്ത്യയെ നയിക്കാനുള്ള കുട്ടികളിലൂടെ ബാലപാര്‍ലമെന്റ് സംഘടിപ്പിക്കുന്നതിലൂടെ ശിശുക്ഷേമ സമിതി പ്രധാനപ്പെട്ട ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍,  സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ എസ് ജയപാല്‍, ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി,  സംഘാടക സമിതി ചെയര്‍മാന്‍ ബിനു വര്‍ഗീസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തംഗം രതീഷ് പീറ്റര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സിഡബ്ലുസി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...