സാമൂഹ്യ നീതി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം : സബ് കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമൂഹ്യ നീതി വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണമെന്ന് തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സാമൂഹ്യനീതി വകുപ്പിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍. സമൂഹത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നീതി കൊടുക്കുന്നതാണ് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവാദിത്വവും ലക്ഷ്യവും. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും വകുപ്പിന്റെ കീഴില്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കണം. വകുപ്പില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാധിക്കണമെന്ന് സബ് കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ നിന്ന് ബല്‍ജിയത്തില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപ്കിസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മെറിന്‍ വില്‍സണ്‍, ബ്ലസി ബിജു എന്നിവര്‍ക്ക് സെമിനാറില്‍ സബ് കളക്ടര്‍ ഉപഹാരം നല്‍കി. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ സ്‌നേഹ ഷാന്‍നേയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഭിന്നശേഷി അവകാശ നിയമം 2016 സംബന്ധിച്ച് അഡ്വ. പ്രകാശ്.പി.തോമസ് സംസാരിച്ചു.

ഭിന്നശേഷിക്കാരയവരെ ചേര്‍ത്തു പിടിച്ച് അവരുടെ കഴിവ് കണ്ടെത്തി വളര്‍ത്താന്‍ സാധിക്കണം. അതിന് വേണ്ടിയാണ് ഭിന്നശേഷി അവകാശ നിയമം 2016 കൊണ്ടുവന്നത്. ഭിന്നശേഷിയുള്ളവര്‍ സമൂഹത്തില്‍ ഒതുങ്ങിക്കൂടാതെ അവരെ മുഖ്യധാരയില്‍ സജീവമാക്കുന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം. സമൂഹത്തില്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കുക, തുല്യ അവസരം കൊടുക്കുക , പൊതു വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി എല്ലായിടത്തും എത്തിച്ചേരാന്‍ സാധിക്കുക തുടങ്ങി സമൂഹത്തിന്റെ മുന്‍പന്തിയിലേക്കെത്താന്‍ ഉതകുന്ന രീതിയിലാണ് നിയമം ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കും. ആസിഡ് ആക്രമണത്തിന് ഇരകളായവരെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോലിയില്‍ റിസര്‍വേഷന്‍ നാല് ശതമാനം ആയി ഉയര്‍ത്തി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലും സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

സാമൂഹ്യ സുരക്ഷ, ആരോഗ്യം, പുനരധിവാസം, റീക്രീയേഷന്‍ തുടങ്ങി നിയമം നല്‍കുന്ന പരിരക്ഷകളെക്കുറിച്ചും ഭിന്നശേഷി നിയമലംഘനമുണ്ടായാല്‍ നേരിടേണ്ടിവരുന്ന നിയമ നടപടികളെക്കുറിച്ചും സെമിനാറില്‍ അഡ്വ. പ്രകാശ് പി.തോമസ് സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം അധ്യക്ഷത വഹിച്ചു. അസി.പ്രൊബേഷന്‍ ഓഫീസര്‍ കെ.വി ബിജു, ജൂനിയര്‍ സൂപ്രണ്ട് എം.എസ്.ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...