ഭോജ്ശാല സമുച്ചയത്തിന് സമീപത്തെ ദർ​ഗയിൽ മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയത്തിന് സമീപത്തുള്ള ദർ​ഗയിൽ മുസ്ലീം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാ​ഗ്ചി, വി. മോ​ഹന എന്നിവരടങ്ങിയ ബെഞ്ചാണ് മുസ്ലീം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച നമസ്ക്കാരത്തിന് അനുമതി നൽകിയത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ മൂന്നുമണി വരെ മുസ്ലീം മതവിശ്വാസികൾക്ക് ദർ​ഗയിൽ പ്രാർഥന നടത്താമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മധ്യപ്രദേശ് സർക്കാർ ഇതിനായി സൗകര്യമൊരുക്കണമെന്നും ഇത് നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും കോടതി നിർദേശം നൽകി. നേരത്തേ കോടതി വിധിയനുസരിച്ച് പ്രാർഥനയ്ക്കായി അനുവദിച്ച സ്ഥലം സമുച്ചയത്തിൽനിന്ന് 1.3 കിലോമീറ്റർ അകലെയാണെന്നും സമുച്ചയത്തിനോട് ചേർന്ന് പ്രാർഥനയ്ക്ക് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലീം മതവിശ്വാസികൾ സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്നാണ് സമുച്ചയത്തിന് സമീപത്തെ ​ദർ​ഗയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് സുപ്രീംകോടതി അനുമതി നൽകിയത്.

സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെ പരസ്പരമുള്ള അവകാശതർക്കത്തിലേക്ക് കടക്കാൻ ഭരണകൂടം ആ​ഗ്രഹിക്കുന്നില്ലെന്നും ക്രമസമാധാന നിലയിൽ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധയെന്നുമായിരുന്നു മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് പറഞ്ഞത്. എന്നാൽ, മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതും ക്രമസമാധാനം നിലനിർത്തുന്നതുമെല്ലാം സർക്കാരിന്റെ ചുമതലയാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സമുച്ചയത്തിന് സമീപത്തുള്ള ദർ​ഗയിലേക്ക് പ്രവേശനത്തിനും പുറത്തേക്ക് പോകാനും പ്രത്യേക വഴികളുണ്ടെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ദർ​ഗയിൽ വെള്ളിയാഴ്ച നമസ്കാരത്തിന് കോടതി അനുമതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...