വധശ്രമക്കേസിൽ ഒളിവിൽ ; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി പോലീസ് തിരയുന്ന ഖാദര്‍ കരിപ്പൊടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവെച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പോലീസ് തിരയുന്ന കണ്ടന്റ് ക്രിയേറ്റര്‍ ഖാദര്‍ കരിപ്പൊടി. റെയിന്‍ കോട്ടിന്റെ പ്രമോഷന്‍ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വധശ്രമക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയതോടെ ഖാദര്‍ കരിപ്പൊടി ഒളിവിലെന്നാണ് പോലീസ് വാദം. ഒളിവിലിരിക്കെ നേരത്തെയും ഖാദര്‍ കരിപ്പൊടി വീഡിയോ പങ്കുവെച്ചിരുന്നു. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയായിരുന്നു വീഡിയോ. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കര സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഖാദര്‍ കരിപ്പൊടിക്കെതിരായ കേസ്. ഖാദര്‍ കരിപ്പൊടി അടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ സംഘം ചേര്‍ന്ന് പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കാസര്‍കോട് ടൗണ്‍ പോലീസാണ് വധശ്രമത്തിന് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹമ്മദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. റാഷിദ്, അഷ്റഫ് എന്നിവരാണ് മറ്റുരണ്ട് പ്രതികള്‍. ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അടിച്ചു, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഇരുമ്പു വടി ഉപയോഗിച്ചു മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...