ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാൻ 2016-ന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം : മന്ത്രി നിതിന്‍ ഗഡ്കരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ 2016-ന് മുന്‍പ് നിര്‍മ്മിച്ച ചില വാഹനങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ 1-ന് പുറത്തിറങ്ങിയതും 2016-ന് മുന്‍പ് നിര്‍മ്മിച്ചതുമായ ബിഎസ് 3 വാഹനങ്ങളില്‍ ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടിവന്നേക്കാം എന്നാണ് ഗഡ്കരി പറഞ്ഞത്. എ എ റഹീം എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇ20 ഇന്ധനം ഉപയോഗിക്കുന്നതിനായി കാറുകളുടെയോ ഇരുചക്ര വാഹനങ്ങളുടെയോ എഞ്ചിനുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിച്ച് ഓടിച്ചപ്പോള്‍ പഴയ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അവയ്ക്ക് കാര്യമായ തേയ്മാനമോ മറ്റ് അസാധാരണമായ മാറ്റങ്ങളുണ്ടായിരുന്നില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയത് എന്നാണ് മന്ത്രി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...