കോന്നി പൂങ്കാവ് റോഡിൽ ഓടക്ക് സ്ലാബ് ഇല്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പൂങ്കാവ് റോഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. കോന്നി പൂങ്കാവ് റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ സ്ലാബ് സ്ഥാപിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല. കോന്നി കെ എസ് ഇ ബി ഓഫീസ്, ഇക്കോ ടൂറിസം സെന്റർ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എത്തിചേരണമെങ്കിൽ ഈ റോഡിലൂടെ മാത്രമേ സാധിക്കൂ.

കാൽനട യാത്രക്കാർ ഓടയിൽ വീണ് അപകടം സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്. സിവിൽ സ്റ്റേഷൻ കഴിഞ്ഞുള്ള വളവിലും ഓടക്ക്‌ സ്ലാബ് ഇല്ലാത്തത് അപകടക്കെണിയാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ ആണ് ഇതുവഴി കടന്നുപോകുന്നത്. മഴകാലത്ത് അപകട സാധ്യത ഏറെ വർധിക്കുന്നതിനും ഇടയാകുമെന്നും ജനങ്ങൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...