Thursday, May 2, 2024 9:31 am

അടൂര്‍ പരുത്തിപ്പാറ ജംഗ്ഷനില്‍ വേഗനിയന്ത്രണ സംവിധാനം ഇല്ലാത്തത്‌ അപകടങ്ങള്‍ക്കിടയാക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മൂന്നു റോഡുകള്‍ സംഗമിക്കുന്ന പരുത്തിപ്പാറ ജംഗ്ഷനില്‍ വേഗനിയന്ത്രണ സംവിധാനം ഇല്ലാത്തത്‌ അപകടങ്ങള്‍ക്കിടയാക്കുന്നു. അടൂരില്‍ നിന്നുള്ള റോഡും കോട്ടമുകള്‍ ഭാഗത്തുനിന്നുള്ള റോഡും ചേരുന്നത്‌ വടക്കടത്തുകാവ്‌ – പറക്കോട്‌ റോഡിലെ പരുത്തിപ്പാറ ജംഗ്ഷനിലാണ്. വടക്കടത്തുകാവ്‌ – പറക്കോട്‌ റോഡിലൂടെ അമിത വേഗത്തിലാണ്‌ വാഹനങ്ങള്‍ പായുന്നത്‌. കോട്ടമുകള്‍ ഭാഗത്തുള്ള റോഡില്‍നിന്നു വേഗത്തില്‍ ടിപ്പര്‍ ലോറികള്‍ വടക്കടത്തുകാവ്‌ – പറക്കോട്‌ റോഡിലേക്ക്‌ വന്ന്‌ കയറുമ്പോള്‍ ഈ റോഡിലൂടെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്‌.  തിരുവനന്തപുരം ഭാഗത്തുനിന്ന്‌ എം.സി. റോഡിലൂടെ വരുന്നവര്‍ക്ക്‌ അടൂര്‍ നഗരത്തില്‍ പോകാതെ വടക്കടത്തുകാവില്‍നിന്നു പറക്കോട്‌ വഴി വേഗം കെ.പി. റോഡില്‍ കടന്ന്‌ പത്തനാപുരം കൊടുമണ്‍ ഭാഗത്തേക്കു പോകാമെന്നതിനാല്‍ ഈ റോഡില്‍ തിരക്കേറെയാണ്‌. കൂടാതെ അടൂര്‍ പോലീസ്‌ ക്യാമ്പിലേക്കും ഇവിടെ പ്രവര്‍ത്തിക്കുന്ന പോലീസ്‌ കാന്റീനിലേക്കുള്ള വാഹനങ്ങളും വടക്കടത്തുകാവ്‌ പറക്കോട്‌ റോഡ്‌ വഴിയാണ്‌ പോകുന്നത്‌.

ഇതുവഴി ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും പായുന്നത്‌ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. കെ.പി റോഡില്‍നിന്ന്‌ അടൂര്‍ ടൗണില്‍ എത്താതെയും പോലീസ്‌ വലയില്‍ പെടാതെയും ടിപ്പറുകള്‍ കോട്ടമുകള്‍ ഭാഗത്തുനിന്ന്‌ തിരിഞ്ഞ്‌ പരുത്തിപ്പാറ ജംഗ്ഷനില്‍ എത്തിയാണ്‌ വടക്കടത്തുകാവ്‌ ഭാഗത്തേക്ക്‌ പോകുന്നത്‌. ടിപ്പര്‍ ലോറികള്‍ വേഗത്തില്‍ വടക്കടത്തുകാവ്‌ – പറക്കോട്‌ റോഡില്‍ പ്രവേശിക്കുമ്പോള്‍ ഇതുവഴി വരുന്ന ബൈക്കുകളിലിടിച്ച്‌ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്‌. വടക്കകത്ത്‌, പരുത്തിപ്പാറ സ്‌കൂളുകളിലേക്ക്‌ പോകുന്ന നൂറു കണക്കായ വിദ്യാര്‍ഥികള്‍ക്കും വാഹനകളുടെ അമിതവേഗം അപകട ഭീഷണി ഉയര്‍ത്തുന്നു. അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ ഭയന്നാണ്‌ വഴിയാത്രക്കാരും പോകുന്നത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങറയിലെ അപകട വളവ് നേരേയാക്കണമെന്ന ആവശ്യം ശക്തം

0
കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന്‍റെ...

ഗതാഗതമന്ത്രിയുടേത് വംശീയ പരാമർശം ; കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു

0
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി...

ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല – സുപ്രീം കോടതി

0
ന്യൂഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയത് മോദിയുടെ കാപട്യത്തിന് തെളിവ് ; പ്രകാശ് രാജ്

0
ഡല്‍ഹി: ജെഡിഎസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം നേരത്തെ അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയതും...