Thursday, May 2, 2024 9:16 am

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക് ; കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പുതിയ പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് അദ്ദേഹം എന്‍ഡിഎയില്‍ ചേരുക. കോട്ടയത്ത് സജി മഞ്ഞക്കടമ്പില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് തീരുമാനങ്ങളെടുത്തത്. മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗം വിട്ടത്. കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ സജിയുടെ നേതൃത്വത്തിലുള്ള യോഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ സജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. 240 രൂപ റബ്ബറിന് ആക്കുമെന്ന് എന്‍ഡിഎയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സജി മഞ്ഞക്കടമ്പിലിന്റെ വാദം. ദിനേശ് കര്‍ത്ത, നിരണം രാജന്‍, പ്രൊഫ. ബാലു ജി.വെള്ളിക്കര, സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ദാസ് അമ്പലറ്റില്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വേദിയില്‍ സി എഫ് തോമസിന്റെയും കെ.എം മാണിയുടെയും ചിത്രം വെച്ചിട്ടുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങളിലെ ശബ്ദം ; ഗായിക ഉമ രമണൻ അന്തരിച്ചു

0
ചെന്നൈ: തമിഴ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു. 72...

മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം ; പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല – മന്ത്രി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഗതാഗതകമ്മീഷണർ ഇതേവരെ പുതിയ സർക്കുലർ ഇറക്കിയില്ല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആകെ ആശയക്കുഴപ്പം. പുതിയ തീരുമാനങ്ങളിൽ...

കശ്മീരിൽ വാഹനാപകടം ; മലയാളിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

0
ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ...