ഗവർണർ പങ്കെടുത്ത സെമിനാറിൽ വിട്ടു നിന്നു ; കാലിക്കറ്റ് സര്‍വകലാശാല വിസിയോട് വിശദീകരണം തേടാൻ രാജ്‌ഭവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന കോഴിക്കോട് സര്‍വകലാശാല വൈസ് ചാൻസലറോട് രാജ്ഭവൻ വിശദീകരണം തേടും. വിസിയുടേത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്‌ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു. പക്ഷെ വിസി തന്റെ അസാന്നിധ്യത്തിൽ പരിപാടിയിൽ പ്രോ വൈസ് ചാൻസലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്.

നേരത്തെ കോഴിക്കോട് സ‍ര്‍വകലാശാലയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകൾ നീക്കം ചെയ്യാത്തതിലും വിസിയോട് ചാൻസലര്‍ വിശദീകരണം തേടിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ കോഴിക്കോട് സര്‍വകലാശാലയിൽ സെമിനാർ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം വിസിയടക്കമുള്ളവര്‍ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. കാലിക്കറ്റ് സർവകലാശാല സനാധന ധർമ്മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയിൽ പാസ് ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...