ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനെന്ന വ്യാജേന അധ്യാപികയെ സ്‌കൂളിലേയ്ക്കു വിളിച്ചു വരുത്തി ; ഓഫീസ് മുറിയില്‍ വെച്ച്‌ കടന്നു പിടിച്ചു ; പ്രിന്‍സിപ്പലിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന സഹപ്രവര്‍ത്തകയായ അധ്യാപികയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം. സ്‌കൂളിലെത്തിയ അധ്യാപികയെ ഓഫീസിലെ തന്റെ മുറിയില്‍ വച്ചു കടന്നുപിടിച്ചു ലൈംഗീകചൂഷണത്തിന് ശ്രമിച്ച പ്രിന്‍സിപ്പലിനെതിരെയാണ് കേസ്. കണ്ണൂര്‍ ചൊക്ലിയിലെ ഒരു സ്‌കൂളിലാണ് സംഭവം.

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ ചൊക്ലി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതോടെ പ്രിസിപ്പല്‍ ഒളിവില്‍ പോയി. മലപ്പുറം മേല്‍മുറി സ്വദേശി അബ്ദുള്‍ ഗഫൂറിനെതിരെയാണ് (45)പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനശ്രമത്തിനിടെ  പുറത്തേക്കോടിയ അധ്യാപിക സഹ അധ്യാപകരേയും മാനേജ്മെന്‍റിനേയും വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സര്‍വ്വീസില്‍ നിന്നും മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...