കല്പകഞ്ചേരി : 16കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. തിരൂര്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാവൂര്‍ അസ്ഹരിപ്പാറ ചക്കാലക്കല്‍ അബ്ദുല്‍ സലാമിനാണ് (50) ജഡ്ജി സി.ആര് ദിനേശ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16കാരനെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിഷ പി ജമാല്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
16കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും
RECENT NEWS
Advertisment