പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണപുരത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. കണ്ണപുരം പാലത്തിന് സമീപം ഹോട്ടലിന് പുറത്ത് ചായ കുടിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലേക്കാണ് പിക്കപ്പ് ഇടിച്ചുകയറിയത്. ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ഓട്ടോയും അടക്കം മൂന്നോളം വാഹനങ്ങളില്‍ ഇടിച്ചശേഷമാണ് വാഹനം നിന്നത്. കണ്ണപുരം സ്വദേശി ഓട്ടോ ഡ്രൈവറായ നൗഫല്‍ കണ്ണപുരം, നൗഫലിന്റെ ഭാര്യയുടെ അമ്മാവന്‍ അബ്ദുല്‍ സമദ് ഇരിണാവ് എന്നിവരാണ് മരിച്ചത്.

പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ കണ്ണപുരം പാലം കഴിഞ്ഞയുടനെ ഇടതുവശത്ത് ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ചായ കുടിക്കാനെത്തിയ നിരവധി പേരുടെ വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നു. ആറുമാസം മുമ്പ് ഇവിടെ സമാനമായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരികയായിരുന്നവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ആറ് ലോറികളില്‍ ഇടിച്ചായിരുന്നു അപകടം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...