പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട മാന്നാർ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീരുമേട് ഉപ്പുതറ ചീന്തലാർ ഡിവിഷനിൽ ചിന്താ ഭവനിൽ അഭി എന്ന് വിളിക്കുന്ന അഭിലാഷ് (21) നെ യാണ് മാന്നാർ പോലീസ് പിടികൂടിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം നിരന്തരമായ മേസേജ് അയക്കുകയും വിദ്യാർഥിനിയുമായി അടുക്കുകയും തുടർന്ന് വിദ്യാർഥിനിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും ആയിരുന്നു.

ജൂലൈ മാസം നാലാം തീയതി വിദ്യാർഥിനിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പുതറയിലുള്ള പ്രതിയുടെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനിയെ കണ്ടെത്തുകയും പോക്സോ നിയമപ്രകാരം കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജി. സുരേഷ് കുമാർ, എസ് ഐ അഭിരാം, ഗ്രേഡ് എസ് ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖ് ഉൽ അക്ബർ, സുനിൽകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ സ്വർണ്ണരേഖ എന്നിവ‍ർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...