വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ: 16കാരി വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അസം നഗൗണില്‍ സര്‍ക്കേ ബസ്തി വില്ലേജിലെ സിറാജുല്‍ ഹഖിനെയാണ് (23) പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹിതനാണെന്നത് മറച്ചുവെച്ച്‌ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി അസമിലെ സ്‌കൂള്‍ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുവരുകയായിരുന്നു.തുടര്‍ന്ന് യുവാവിന്‍റെ കൊല്ലത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ പീഡനത്തിനിരയാക്കി. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെണ്‍കുട്ടി താന്‍ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.മലപ്പുറം ചൈല്‍ഡ് ലൈനില്‍നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ സംരക്ഷണകേന്ദ്രത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...