അറസ്റ്റ് ഒഴിവാക്കാന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: അറസ്റ്റ് ഒഴിവാക്കാന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം.രോഹിത് എന്നയാളാണ് മരിച്ചത്. നാലാം നിലയുടെ പാരപെറ്റില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുംബൈയിലെ മറൈന്‍ ലൈനിലുള്ള കെട്ടിടത്തില്‍ മോഷണം നടത്താന്‍ കയറിയെങ്കിലും യുവാവ് പിടിക്കപ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

യുവാവ് ചാടിയ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള ബില്‍ഡിംഗില്‍ നിന്നാണ് പ്രചരിക്കുന്ന വീഡിയോ എടുത്തത്. പോലീസ് ഉദ്യോഗസ്ഥര്‍ നിലത്ത് ഒരു സുരക്ഷാ വല ഒരുക്കുമ്പോഴും യുവാവ് പാരപെറ്റില്‍ നില്‍ക്കുന്നതായി ഇതില്‍ കാണാം. അപാര്‍ട്മെന്റിലെ താമസക്കാരും പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം രോഹിതിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അയാള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ കോംപൗണ്ടിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ജെജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.മോഷണക്കുറ്റത്തിന് അറസ്റ്റിലാകാതിരിക്കാനാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...