ചെങ്ങമനാട് : സ്കൂള്‍ വിദ്യാര്‍ഥിനികളെ ശുചിമുറിയില്‍ കയറി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. പള്ളുരുത്തി എം.എല്‍.എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂറിനെയാണ് (35) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 20നാണ് സംഭവം. കുട്ടികള്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ കയറി ഒളിച്ചിരുന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. എഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പോലീസ് അറിയിച്ചു.
ചെങ്ങമനാട് എസ്.എച്ച്.ഒ എസ്.എം. പ്രദീപ്കുമാര്‍, എസ്.ഐമാരായ പി.ജെ കുര്യാക്കോസ്, എസ്.ഷെഫിന്‍, വി.എല്‍. ആനന്ദ്, എ.എസ്.ഐ സിനുമോന്‍, സി.പി.ഒമാരായ ലിന്‍സന്‍ പൗലോസ്, ഷിബു അയ്യപ്പന്‍, കൃഷ്ണരാജ്, കെ.പി സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.