വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന അറുപതുകാരനെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആലുവ : ഒന്നര വര്‍ഷമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന അറുപതുകാരനെ ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. അമ്പാട്ടുകാവ് മെട്രോ യാഡിനു സമീപം സജിതാലയത്തില്‍ രാധാകൃഷ്ണനെ ആണു പോലീസിന്റെ സാന്നിധ്യത്തില്‍ രക്ഷപ്പെടുത്തി ജനറല്‍ ആശുപത്രിയിലാക്കിയത്. രാധാകൃഷ്ണന്‍ സുഖപ്പെടുന്ന മുറയ്ക്കു മൊഴിയെടുത്ത് ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നു പോലീസ് പറഞ്ഞു.

ഏലൂരില്‍ സ്വകാര്യ വ്യവസായ സ്ഥാപനത്തില്‍ തൊഴിലാളിയായിരുന്നു രാധാകൃഷ്ണന്‍. ജോലിക്കിടെ അപകടത്തില്‍ കാലിനു പരുക്കേറ്റു വീട്ടില്‍ കിടപ്പായി. ഇപ്പോള്‍ എഴുന്നേറ്റു നടക്കാം. എന്നാല്‍, കാലിലെ വ്രണവും പഴുപ്പും ഗുരുതരാവസ്ഥയിലാണ്. ഭാര്യയും മകളും ഉണ്ടെങ്കിലും ഏറെക്കാലമായി അവരുമായി ബന്ധമില്ല. ഒറ്റയ്ക്കാണു കഴിഞ്ഞിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കള്‍ റോഡില്‍ നിന്ന് അകത്തേക്കു വലിച്ചെറിയുന്ന പൊറോട്ടയും മറ്റുമായിരുന്നു ഏക ഭക്ഷണം. ഇടക്കാലത്ത് അതും മുടങ്ങി.

പിന്നീട് അയല്‍ക്കാരുടെ തണലിലായി ജീവിതം. വിശപ്പും കാലിലെ വേദനയും സഹിക്കാനാവാതെ ഇന്നലെ ഗേറ്റിനു മുന്നില്‍ വന്നു കരഞ്ഞപ്പോഴാണു നാട്ടുകാര്‍ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ഷെഫീക്, വാര്‍ഡ് അംഗം റംല അലിയാര്‍ തുടങ്ങിയവരാണു സഹായവുമായി എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....