പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : എട്ടും പത്തും വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരിയെ പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ജോനകപ്പുറം വടക്കേവിള വില്ലേജില്‍ ഗോപാലശേരി ജിവി നഗര്‍ 10 ല്‍ ഇടത്തോടത്ത് കിഴക്കതില്‍ വീട്ടില്‍ ഫൈസലാണ് (34) അറസ്റ്റിലായത്. ഫൈസല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ കടയില്‍ സാധനം വാങ്ങാന്‍ വന്ന എട്ടും പത്തും വയസുള്ള പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളിലും കൈകളിലും കടന്നു പിടിച്ച്‌ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പള്ളിത്തോട്ടം പോലീസിന് പരാതി നല്‍കുകയായിരുന്നു. പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്‌.ഐമാരായ സൂഖേഷ്, അനില്‍ബേസില്‍, മാത്യു, എ.എസ്‌.ഐ ശ്രീകുമാര്‍ എസ്‌.സി.പി.ഒ ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...