ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : കോട്ടക്കടവില്‍ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ അയനിക്കാട് സ്വദേശി അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കടവിലെ പാറക്കണ്ടി കടുങ്ങാന്റവിട ഷാജിയുടെ വീട്ടിനാണ് ഇയാള്‍ തീവെച്ചത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.

ഷാജിയുടെ വീടിന് ചുറ്റും തീവെച്ച ശേഷമാണ് അയനിക്കാട് സ്വദേശി അനില്‍കുമാറിന്റെ ആത്മഹത്യാശ്രമമുണ്ടായത്. ഇയാളുടെ ഭാര്യ വീടാണിത്. പുലര്‍ച്ചെ വീട്ടിലെത്തിയ ഇയാള്‍ വീടിന് നാല് വശവും തീയിടുകയാണുണ്ടായത്. കാറിനും സ്കൂട്ടറിനും തീവെച്ചു. എന്നാല്‍ ഇവയ്ക്ക് കാര്യമായ് തീപിടിച്ചില്ല. പരിസരവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാല്‍ ഭീഷണിയുമായി പുറത്ത് നില്‍ക്കുകയായിരുന്ന അനില്‍ കുമാറിനെ കണ്ട് ആരും പുറത്തിറങ്ങിയില്ല. ഇതിനിടെ പരിസരവാസികളെത്തിയാണ് തീയണച്ചത്.

പുറത്തിറങ്ങിയ ഷാജിക്ക് നേരെ അനില്‍കുമാര്‍ തീപന്തങ്ങള്‍ എറിഞ്ഞു. അതിനിടെ അനില്‍ കുമാറിന്റെ ദേഹത്തും തീ പിടിച്ചു. ഷാജിയുടെ സഹോദരീ ഭര്‍ത്താവായ അനില്‍കുമാര്‍ 2018 ലും ഈ വീട്ടിലെത്തി തീവെച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്നത്തെ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. അനില്‍കുമാറിന്റെ വിവാഹ മോചനക്കേസ് നടന്നു വരികയാണ്. വീട്ടുകാര്‍ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് അനില്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...