പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ് ; ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ സുപ്രധാന കണ്ടെത്തലുകളുമായി പോലീസ്. ഫേസ്ബുക്കിൽ പ്രതി മുഹമ്മദ്‌ റോഷൻ പ്രചരിപ്പിച്ച തങ്ങളുടെ ചിത്രം വ്യാജമാണെന്ന് പോലീസ് അറിയിച്ചു. മോർഫ് ചെയ്ത ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവം പണം തട്ടാൻ പ്രതി മുഹമ്മദ്‌ റോഷൻ നടത്തിയ തിരക്കഥയാണെന്നും പോലീസ് വ്യക്തമാക്കി. 17കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് പോലീസ് കണ്ടെത്തി. വ്യാപക അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസ് അറിയിച്ചു. കുറ്റകൃത്യത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സാദിഖലി തങ്ങളുടെ വ്യാജ ചിത്രം പോസ്റ്റ്‌ ചെയ്ത വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചത് അറസ്റ്റിലായ മുഹമ്മദ്‌ റോഷനാണ്. കാപ്പ ചുമത്തിയ മുഹമ്മദ്‌ റോഷനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ജനുവരി 31ന് സാദിഖലി തങ്ങളുടെ ബന്ധുവിനെ പ്രതി വിളിച്ച് വരുത്തുകയും വ്യാജ ചിത്രങ്ങൾ കാണിച്ച് ഇത് മോശം രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഒഴിവാക്കാൻ 15 കോടി രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, പണം നൽകാത്തതിനെ തുടർന്നാണ് പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുകയും ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....