കാസർഗോഡ് പൂച്ചക്കാട് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച : 50 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്നു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : പൂച്ചക്കാട് മസ്ജിദിന് സമീപം താമസിക്കുന്ന പ്രവാസിയായ അബ്ദുൽ മജീദിന്റെ വീട്ടിൽ വൻ കവർച്ച. 50 പവൻ സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും പണവുമാണ് വീട്ടിൽ നിന്നും കവർന്നത്. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. അബ്ദുൽ മജീദിന്റെ ഭാര്യയും മക്കളും പൂച്ചക്കാട്ടെ തന്നെ ഒരു ബന്ധുവീട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം. ഞായറാഴ്ച പുലർച്ചെ മജീദിന്റെ 12 വയസ്സുള്ള മകൻ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്. സമീപത്തുള്ള വീട്ടിൽ നിന്നും എടുത്ത പിക്കാസ് ഉപയോഗിച്ച് വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്.

അടച്ചിട്ടിരുന്ന കിടപ്പുമുറിയുടെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...