എ സി റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എ സി റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്. ഓട്ടോഡ്രൈവര്‍ കൊറ്റംകുളങ്ങര വാര്‍ഡില്‍ കുറ്റിപ്പുറത്ത് വീട്ടില്‍ ശരത് പ്രസാദ് (38) കാലിന് ഗുരുതര പരിക്കേറ്റു. ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ എസി റോഡില്‍ കുമാരവൈജന്തി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്ന് കിഴക്കോട്ട് പോകുകയായിരുന്ന ഓട്ടോറിക്ഷയും ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരുവശം പൊളിച്ചിട്ടിരിക്കുകയായിരുന്നു. ടാര്‍ ചെയ്ത വശത്തൂടെ പോകുകയായിരുന്ന ഓട്ടോയില്‍ എതിരെ വന്ന കാര്‍ ഇടിച്ച ശേഷം സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച്‌ നില്‍ക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങി കിടന്ന ശരത്തിനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. യാത്രക്കാരന് കൈക്ക് നിസാര പരിക്കാണുണ്ടായത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...

കെട്ടിടത്തിൻ്റെ 13-ാം നിലയിൽനിന്ന് ക്രെയിൻ തകർന്നുവീണു ; ഒരാൾക്ക് ദാരുണാന്ത്യം

0
മുംബൈ: മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ...

വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം ; നാടകീയ രക്ഷപ്പെടൽ ; പ്രതികൾക്കായി...

0
തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം....

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...