അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാകണം : പ്രൊഫ.എം.വി നാരായണൻ

For full experience, Download our mobile application:
Get it on Google Play

കാലടി : അധ്യാപനവും ഗവേഷണവും അടിസ്ഥാനമാക്കിയുളള അക്കാദമിക് അഡ്മിനിസ്ട്രേഷൻ സംജാതമാക്കുവാൻ ശ്രമിക്കണമെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എം.വി. നാരായണൻ. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ അനധ്യാപക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല മത്സരാധിഷ്ഠിതമായിരിക്കുന്നു. മത്സരാധിഷ്ഠിത സമൂഹത്തിൽ, മാറ്റങ്ങളെ ഉൾക്കൊണ്ട് സാഹചര്യങ്ങളെ നമുക്കനുസൃതമാക്കുവാൻ കഴിയണം. സാധ്യതകളെ തുറന്ന മന:സ്ഥിതിയോടെ സ്വീകരിക്കണം. നൂതനമായ ഗവേഷണസരണികളെ സർവ്വകലാശാല സ്വാഗതം ചെയ്യണം.

മാറിക്കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കനുസരിച്ച് സർവ്വകലാശാല സമൂഹത്തിലും വ്യത്യസ്തമായ സമീപനങ്ങളും രീതികളും ഉണ്ടാകണം. നിലവിലുളള സമീപനങ്ങൾ അക്കാദമികമായി പുന:നിർണ്ണയിക്കപ്പെടണം. സർവ്വകലാശാലയുടെ അതിജീവനത്തിന് അടിസ്ഥാനപരമായി നമ്മുടെ സമീപനത്തിലും ചിന്തയിലും മാറ്റം അനിവാര്യമായിരിക്കുന്നു. പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾക്ക് യോജിച്ച കോഴ്സുകൾ തുടങ്ങുവാൻ തയ്യാറാകണം, പ്രൊഫ.നാരായണൻ പറഞ്ഞു. രജിസ്ട്രാർ ഡോ.എം.ബി ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ സുനിൽ കുമാർ.എസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...