ഗോരഖ്നാഥ് ക്ഷേത്രത്തിലെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്നോ : ഗോരഖ്പൂരില്‍ ഉത്തര്‍പ്രദേശ് പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി (യു.പി പി.എ.സി) ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന് പുറത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിക്കേറ്റതായി എ.ഡി.ജി അഖില്‍ കുമാര്‍ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ക്ഷേത്രത്തിന്റെ പ്രധാന പൂജാരി. എന്നാല്‍ സംഭവം നടക്കുമ്പോള്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങളാകാമെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് വിവിധ ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ കുശിനഗര്‍, സാന്റ് കബീര്‍നഗര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഗോരഖ്പൂരില്‍ നിന്നുള്ള ഐ.ഐ.ടി – ബോംബെ ബിരുദധാരിയായ പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബലം പ്രയോഗിച്ച്‌ ക്ഷേത്രത്തിന് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ പി.എ.സി ഉദ്യോഗസ്ഥരെ പ്രതി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചു. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ.ഡി.ജി പറഞ്ഞു. ക്ഷേത്ര കവാടത്തില്‍ നിന്ന് ലാപ്ടോപ്പ്, ഐ.ഡി കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെട്ട അബ്ബാസിയുടെ ബാഗ് പോലീസ് കണ്ടെടുത്തു. പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായുള്ള പ്രതിയുടെ നീക്കങ്ങളുടെയും സമ്പര്‍ക്കങ്ങളുടെയും വിശദാംശങ്ങള്‍ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും വിദഗ്ധ പരിശോധനക്ക് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...