വാളയാര്‍: അട്ടപ്പള്ളത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരപരുക്ക്.കോഴിക്കോട് ഉള്ള്യേരി സ്വദേശി പരേതനായ ഇമ്പിച്ചിമൊയ്തുവിന്റെ മകന്‍ ഇബ്രാഹീമാണ് (52) മരണപ്പെട്ടത്.
കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് പോകുംവഴി വളയാര്‍ അട്ടപ്പള്ളത്ത് വച്ചായിരുന്നു ഇന്ന് പുലര്‍ച്ചെ 3.30 തോടെ അപകടം ഉണ്ടായത്. ഹൈവേയരികില്‍ നിര്‍ത്തിയിട്ടിരുന്ന പഴയ സാധനങ്ങള്‍ കയറ്റിയ തമിഴനാട് ലോറിയുടെ (TN.66.C.5433) പുറക് വശത്ത് മരുതി ഏര്‍ട്ടിക കാര്‍ (KL77.A.770) ഇടിച്ചു കയറുകയായിരുന്നു.
കനത്ത മഴകാരണം റോഡിലെ വളവില്‍ നിര്‍ത്തിയിട്ട ലോറികാണാതിരുന്നതാകാം അപകടകാരണമെന്നാണ് പോലീസ്, പറയുന്നത്. കൂടെ ഉണ്ടായിരുന്ന ഭാര്യ റാബിയ്ക്കും മക്കള്‍ ഷബീന, മരുമകനും വാഹനം ഓടിച്ചതുമായ ജുനൈദിനും പേരക്കുട്ടി റിസ് വാനും ( 12 ) പരുക്കുണ്ട്.വണ്ടിയിലുണ്ടായിരുന്ന മറ്റ് പേരക്കുട്ടികള്‍ നാലു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രണ്ട് പേര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സക്കായി പ്രവേശിപ്പിച്ചു.