കൊച്ചി: ഉൽസവനാളുകളിൽ മത്സ്യപ്രേമികൾക്ക് കൂടുകൃഷിയിൽ വിളവെടുത്ത കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ സ്വന്തമാക്കാൻ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കർഷകർ നേരിട്ടെത്തിക്കുന്ന പിടയ്ക്കുന്ന മീനുകളുടെ മൂന്ന് ദിവസത്തെ വിൽപന മേള ഞായറാഴ്ച (ഡിസംബർ 22) മുതൽ സിഎംഎഫ്ആർഐയിൽ തുടങ്ങും. സിഎംഎഫ്ആർഐയുടെ പരിശീലനം ലഭിച്ച കർഷകർ നടത്തുന്ന കൂടുകൃഷികളിൽ നിന്ന് ആവശ്യാനുസരണം വിളവെടുത്ത മീനുകളാണ് മേളയിലെത്തിക്കുക. ഉയർന്ന ഗുണമേൻമയുള്ള ശുദ്ധമായ മത്സ്യങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാർക്ക് നേരിട്ട് ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം. കൊടുങ്ങല്ലൂരിലെ ബ്ലൂ പേൾ മത്സ്യ കർഷക ഉൽപാദന സംഘവുമായി സഹകരിച്ച് സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെൻ്റർ ആണ് വിൽപന മേള സംഘടിപ്പിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സമയം. 24 ന് (ചൊവ്വാഴ്ച) സമാപിക്കും. സിഎംഎഫ്ആർഐയിലെ മാരികൾച്ചർ ഡിവിഷനിൽ നിന്ന് പരിശീലനം ലഭിച്ച കൂടുകൃഷിയിൽ വൈദഗ്ധ്യമുള്ള മത്സ്യ കർഷകരുടെ കൂട്ടായ്മയാണ് ബ്ലൂ പേൾ കർഷക ഉൽപാദന സംഘം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1