നീലേശ്വരത്ത് ലോറി മറിഞ്ഞ് ക്ലീനർ മരിച്ച സ്ഥലത്ത് വീണ്ടും ലോറി മറിഞ്ഞ് അപകടം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : നീലേശ്വരം പരപ്പച്ചാലിൽ ഇന്നലെ രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് വീണത്. വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി സ്ക്കൂട്ടറിൽ ഇടിച്ച് പാലത്തിന്റെ കൈവരി തകർത്ത് മറിയുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്കേറ്റു.

കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് രാവിലെ ക്ലീനര്‍ മരിച്ചിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്‍റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...