ആലപ്പുഴയിൽ കൂടുകളിലുള്ള മുയലുകളെ അജ്ഞാതർ വടികൊണ്ട് തല്ലിക്കൊന്നു – പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ അജ്ഞാതർ കൊന്നതായി പരാതി. ആലപ്പുഴ ചാത്തനാട് വാർഡിൽ ആഗ്നസ് വില്ലയിൽ റിട്ടയേഡ് കോളേജ് പ്രൊഫസർ ജോയിസൺ ഫെർണാണ്ടസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുയലുകള്‍ ചത്ത് കിടക്കുന്നത് കണ്ടത്. പ്രത്യേകം കൂടുകളിൽ ഇട്ടിരുന്ന ഒൻപത് മുയലുകളിൽ എട്ടെണ്ണത്തെ വീടിന്റെ സിറ്റൗട്ടിന് സമീപം കൊന്നിട്ടിരിക്കുകയായിരുന്നു. ഒരെണ്ണത്തിന്റെ കൂട് തുറക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ നോർത്ത് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

മുയലുകളെ അടിച്ച് കൊല്ലാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന വടി വീടിന് സമീപത്തെ റോഡിൽ നിന്നും കണ്ടെത്തി. സംഭവദിവസം നല്ല മഴയുണ്ടായിരുന്നതിനാൽ മറ്റ് ശബ്ദങ്ങളോന്നും കേട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. പോലീസ് നിർദ്ദേശ പ്രകാരം മുയലുകളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. അന്തരാവയവങ്ങൾക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വീട്ടിൽ സിസിടിവി ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലെ സിസിടിവിയും പോലീസ് പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...