ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം ആറ് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : ഗവ.മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം ആറ് പേര്‍ക്ക് പരിക്ക്. മാള ഗുരുധര്‍മം ആശുപത്രിയില്‍നിന്നും രോഗിയുമായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ നഗരസഭ ബസ്സ്റ്റാന്‍ഡിന് സമീപം മീഡിയനില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മാള സ്വദേശി സണ്ണിയും (52), ഇയാളുടെ ബന്ധുക്കളായ മൂന്ന് പേര്‍ക്കും, നഴ്സിനും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. രാത്രി എട്ടരയോടെയാണ് അപകടം. പ്രദേശത്ത് വെളിച്ചമില്ലാത്തതും, ചാറ്റല്‍ മഴയും അപകടത്തിന് വഴിവെച്ചു. ക്രെയിന്‍ എത്തിച്ചാണ് ആംബുലന്‍സ് ഉയര്‍ത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...