കോഴിക്കോട് : ശനിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു. പന്നിയങ്കര സ്വദേശി പയമ്പ്രയില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ് (49) മാത്തറ എം.ജി നഗര്‍ കള്ളിവളപ്പില്‍ മിത്തല്‍ അന്‍ഷാദ് (32) എന്നിവരാണ് മരിച്ചത്.
ചാലപ്പുറം റോഡില്‍ മൂര്യാട് പാലത്തിന് സമീപം ശനിയാഴ്ച രാത്രി ടയര്‍പൊട്ടി നിയന്ത്രണം വിട്ട ഓംനി വാന്‍ ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്. ബൈക്ക് നിര്‍ത്തി ഇരുവരും റോഡരികില്‍ സംസാരിക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന വാന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
മുഹമ്മദ് റഫീഖ് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയും അന്‍ഷാദ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയുമാണ് മെഡി.കോളജ് ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് റഫീഖ് മിഠായിത്തെരുവില്‍ ബോളിവുഡ് ചപ്പല്‍സ് ഷോറും പാര്‍ട്ണറാണ്.