സുല്‍ത്താന്‍ ബത്തേരിയില്‍ കപ്പ കയറ്റിയ ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു ; അപകടം രാവിലെ ഏഴു മണിക്ക്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ കവലയില്‍ ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും ഷമീറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. മീനങ്ങാടി ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് പോകുവഴിയാണ് അപകടം.

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തും മുമ്പേ  രണ്ടുപേരും മരിച്ചു. കപ്പ ഗുഡ്സ് വാഹനത്തില്‍ കയറ്റി കച്ചവടം ചെയ്യുന്നവരാണ് രണ്ടുപേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....