മംഗളൂരു : ദേശീയ പാത 66ല്‍ ഉഡുപിക്കടുത്ത സന്തെകട്ടയില്‍ പുലര്‍ച്ചെയുണ്ടായ വാഹന അപകടത്തില്‍ എഎസ്‌ഐയും മകളും മരിച്ചു. മല്‍പെ കോസ്റ്റ് ഗാര്‍ഡ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ തെങ്കണിഡിയൂര്‍ ഗണേശ് പൈ (55), മകള്‍ ഗായത്രി പൈ(25) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കേരളത്തില്‍ നിന്ന് കൊല്ലൂരിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഗഡകില്‍ നിന്ന് വന്ന മകളെ വീട്ടില്‍ കൊണ്ടുവിടാനുള്ള യാത്രയിലായിരുന്നു ഗണേശ്.
വാഹന അപകടത്തില്‍ എഎസ്‌ഐയും മകളും മരിച്ചു
RECENT NEWS
Advertisment




























