കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ കോഴിച്ചെനയില്‍ ബസ്സുകള്‍ക്കിടയില്‍പ്പെട്ട് കാര്‍ യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങപുറം സ്വദേശികളായ പുത്തുവീട്ടില്‍ മുഹമ്മദ് ഇര്‍ഷാദ് (19), പുഴങ്ങര ഇല്ലത്ത് അബ്ദുല്‍ ഹക്കീം (20) എന്നിവരാണു മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.
തൃശൂരില്‍നിന്ന് പത്രങ്ങളുമായി പോകുകയായിരുന്ന കാര്‍ ബസ്സിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. രണ്ട് ബസുകളുടെയും ഇടയില്‍ കുടുങ്ങിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.