പെരുനാട് അത്തിക്കയം റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് അത്തിക്കയം റോഡിൽ അറയ്ക്കമൺ വളവിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ചിറ്റാർ സ്വദേശിയുടെ പിക്കപ്പ് വാനും എരുമേലി സ്വദേശികളുടെ മറ്റൊരു വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയാണ് സംഭവം. ആർക്കും പരിക്കുകളില്ല. വാഹനത്തിനു സാരമായ കേടുപാടുകൾ ഉണ്ട്. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത രീതിയിലുള്ള കൊടും വളവാണിത്. മുമ്പും ഇവിടെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് നിയന്ത്രണം വിട്ട കാർ ഇതേ സ്ഥലത്തു കെ എസ് ഇ ബി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തിരുന്നു.

കൊടും വളവും വാഹനങ്ങളുടെ അമിത വേഗവും പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുണ്ട്. എന്നാൽ സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലമായിട്ടും ഇതു ഒഴിവാക്കാനായി അപകട മുന്നറിയിപ്പ് ബോർഡുകളോ വേഗത കുറയ്ക്കാനുള്ള സിഗ്നലുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ശബരിമല റോഡിൽ പെടുന്ന മുക്കട അത്തിക്കയം പെരുനാട് റോഡിലാണ് ഇത്തരത്തിൽ സ്ഥിരം അപകട മേഖലയായി തുടരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം ; ഫാം ഉടമയും ജീവനക്കാരനും...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച...

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...