കായംകുളം : ഭരണിക്കാവ് ആയിരംകുന്നില്‍ ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലുമിടിച്ച് മറിഞ്ഞ് സുഹൃത്തുക്കള്‍ മരിച്ചു. പത്തിയൂര്‍ കൊപ്പാറയില്‍ ശക്തന്‍ പണിക്കരുടെ മകന്‍ ശംഭു ശക്തന്‍ (25), പുള്ളികണക്ക് വീനസില്‍ സഞ്ജീവ് (24) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കറ്റാനത്ത് നിന്നും ഭരണിക്കാവിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് അമിത വേഗതയില്‍ നിയന്ത്രണം തെറ്റിയാണ് മതിലിലും പോസറ്റിലും ഇടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ആയിരംകുന്നില്‍ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം : രണ്ട് യുവാക്കള്‍ മരിച്ചു
RECENT NEWS
Advertisment