അമിത വേഗത്തിൽ പാഞ്ഞ ബസിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ : അമിത വേഗത്തിൽ പാഞ്ഞ ബസിൽ നിന്നു തെറിച്ചു വീണ വീട്ടമ്മ മതിലില്‍ തലയിടിച്ചു മരിച്ചു. കല്ലമ്പാറ മാന്തുരുത്തി വടക്കേതിൽ ഗ്രേസി ജോസാണു (67) മരിച്ചത്.

ഇന്നലെ രാവിലെ 10.45നു വേദഗിരി – കല്ലമ്പാറ റോഡിലായിരുന്നു അപകടം. വാതിൽ തുറന്നു വച്ച് ഓടിക്കുന്നതിനിടെ സെന്റ് മാർട്ടിൻ ബസിൽ നിന്നാണു ഗ്രേസി പുറത്തേക്കു വീണത്.  മുൻപുള്ള സ്റ്റോപ്പിൽ യാത്രക്കാർ കയറാനായി തുറന്ന ശേഷം ഹൈഡ്രോളിക് ഡോർ അടയ്ക്കാതെ ബസ് സർവീസ് നടത്തുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. ബസിന്റെ വാതിലിൽ ക്ലീനർ ഉണ്ടായിരുന്നില്ല.  ഏറ്റുമാനൂരിലേക്കു പോകാൻ കൊച്ചുമകൻ ജുവലിനൊപ്പം കണിയാംകിഴക്കൽ ജംക്‌ഷനിൽ നിന്നാണ് ഗ്രേസി ബസിൽ കയറിയത്. തിരക്കായതിനാൽ മുൻവാതിലിനു സമീപം നിൽക്കുകയായിരുന്നു ഗ്രേസി. കുട്ടിയായ ജുവലിന് മറ്റൊരിടത്ത് സീറ്റു കിട്ടി. ബസ് സ്റ്റോപ്പിൽനിന്ന് അൽപദൂരം പിന്നിട്ട ബസ് വേഗത്തിൽ വളവു തിരിഞ്ഞപ്പോൾ പിടിവിട്ട് ഗ്രേസി റോഡിലേക്കു തെറിച്ചു വീണു.

യാത്രക്കാരി വീണത് അറിയാതെ ബസ് പിന്നെയും മുന്നോട്ടോടി. യാത്രക്കാർ‍ ബഹളം വച്ചപ്പോഴാണു ബസ് നിർത്തിയത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ബസ് കസ്റ്റഡിയിൽ എടുത്ത പോലീസ് , ഡ്രൈവർ അതിരമ്പുഴ മരിക്കലക്കാലായിൽ അനൂപിനെതിരെ (29) മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഗ്രേസി കടുത്തുരുത്തി നിലപ്പന കുടുംബാംഗമാണ്. ഭർത്താവ്: എം.വി ജോസ്. മക്കൾ: ബെൻസിൽ, സിൻസിൽ. മരുമക്കൾ: ജിജോമോൻ, ബിൻസി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...