നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞു അഞ്ചു പേര്‍ക്കു പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന കാറിനു മുകളിലേക്കു മറിഞ്ഞു അഞ്ചു പേര്‍ക്കു പരിക്ക്. മന്ദമരുതി വെച്ചൂച്ചിറ റോഡില്‍ ആനമാടത്തിന് സമീപം പുത്തന്‍പുരയ്ക്കല്‍ മോഹന്‍ജേക്കബിന്‍റെ വീടിന്‍റെ മുകളിലേക്കാണ് കാര്‍ പതിച്ചത്. ഇരുപഞ്ചടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാറില്‍ സഞ്ചരിച്ച മൂന്നു മാസം പ്രായമുള്ള സാരമായി പരിക്കേറ്റ കുട്ടിയെ ഇരുപത്താറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ണടിശാല മേരികോട്ടേജ് ലീലാമ്മ ഡിക്രൂസ്, മകന്‍ ബിബിന്‍ ഡിക്രൂസ് ഭാര്യയും രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറില്‍ നിന്നും തെറിച്ചു വീണ കുട്ടിയെ വീടിന്‍റെ പേര്‍ച്ചില്‍ നിന്നുമാണ് എടുത്തത്. രണ്ടും കാറും നിശേഷം തകര്‍ന്നു. ഞായറാഴ്ച രാത്രി ഏഴ് നാപ്പതിനാണ് സംഭവം. റാന്നിയില്‍ നിന്നും വെച്ചൂച്ചിറക്ക് കയറ്റം കയറി വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഈടിയും കടന്ന് വീടിന്‍റെ മുറ്റത്തു കിടന്ന കാറിനു മുകളിലും വീടിനും മുകളിലേക്കും വീഴുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ തടി കടത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറെ ബലിയാടാക്കരുത് : സമഗ്ര അന്വേഷണം...

0
റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച്...