സ്‌കൂട്ടർ നന്നാക്കുന്നതിനിടെ പെട്രോൾ ചോർന്ന് തീപിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌കൂട്ടർ നന്നാക്കുന്നതിനിടെ പെട്രോൾ ചോർന്ന് തീപിടിച്ച് അപകടം. ഇന്നലെ രാവിലെ വഞ്ചിയൂർ – മാർക്കറ്റ് റോഡിലെ വർക്ക് ഷോപ്പിലായിരുന്നു അപകടം. കരമന മേലാംകോട് ശിവശക്തിയിൽ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിനാണ് തീ പിടിച്ചത്. കൃത്യ സമയത്ത് ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ ആർക്കും പരിക്കുണ്ടായില്ല. ആക്‌ടീവ സ്കൂട്ടറിൻ്റെ ഡിക്കി ഭാഗത്തെ നട്ട് അഴിക്കുന്നതിനായിരുന്നു മാർക്കറ്റ് റോഡിലെ വർക്ക് ഷോപ്പിലെത്തിച്ചത്. ഇത് ഊരുന്നതിനിടെയാണ് പെട്ടെന്ന് വാഹനത്തിന് തീപിടിച്ചത്. ദ്രവിച്ച നട്ട് ഊരിയെടുക്കാൻ സ്കൂ‌ട്ടർ തറയിൽ ചരിച്ചു കിടത്തിയിരുന്നു. ഏറെ പഴക്കം ചെന്ന സ്കൂട്ടറിൻ്റെ പെട്രോൾ ടാങ്കിന്റെ ഭാഗത്തു നിന്നും ഇന്ധനം ചോർന്നു.

ദ്രവിച്ച നട്ട് അഴിക്കുന്നതിനിടെ തീപ്പൊരി ചിന്തുകയും തീപിടിക്കുകയുമായിരുന്നു. അടുത്തുണ്ടായിരുന്നവർ ഉടൻ വെള്ളമൊഴിച്ചു തീയണക്കാൻ ശ്രമിച്ചെങ്കിലും തീ അണഞ്ഞില്ല. ഇതോടെ അഗ്നിരക്ഷാ സേനയെ വിളിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...