അടിമാലി : ആനച്ചാലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അങ്കമാലി എടക്കുന്ന് സ്വദേശി സുബ്രന്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കമാലി എടക്കുന്ന് നടുവേലി ദേവസ്യ (42) യെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫര്‍ണിച്ചറുകളുമായി മൂന്നാര്‍ ഭാഗത്തുനിന്ന് അടിമാലി ഭാഗത്തേക്ക് വന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ സുബ്രനേയും ദേവസ്യയേയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ സുബ്രന്‍ മരിക്കുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.