ആനച്ചാലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടിമാലി : ആനച്ചാലിന് സമീപം ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അങ്കമാലി എടക്കുന്ന് സ്വദേശി സുബ്രന്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കമാലി എടക്കുന്ന് നടുവേലി ദേവസ്യ (42) യെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫര്‍ണിച്ചറുകളുമായി മൂന്നാര്‍ ഭാഗത്തുനിന്ന് അടിമാലി ഭാഗത്തേക്ക് വന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ സുബ്രനേയും ദേവസ്യയേയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ സുബ്രന്‍ മരിക്കുകയായിരുന്നു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...

കെട്ടിടത്തിൻ്റെ 13-ാം നിലയിൽനിന്ന് ക്രെയിൻ തകർന്നുവീണു ; ഒരാൾക്ക് ദാരുണാന്ത്യം

0
മുംബൈ: മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ...