ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു മലയാളി 2 തമിനാട് സ്വദേശി 5 ആന്ധ്രാ സ്വദേശികൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടര്‍ ആണ് അപകടമുണ്ടാക്കിയത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. വഴുക്കലുള്ള റോഡിലാണ് അപകടമുണ്ടായത്. ഡ്രൈവറെ സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ സന്നിധാനത്ത് തിരക്ക് വളരെ കുറഞ്ഞിരുന്നു ഈ സമയത്താണ് സംഭവം നടക്കുന്നത് അതുകൊണ്ട് തന്നെ അപകടത്തിന്റെ വ്യാപ്‌തി കുറവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....