വയനാട് : ലക്കിടിയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: സുഭദ്ര പത്മരാജന്‍ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഡോക്ടര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായിരുന്ന അബുതാഹിര്‍ ഇന്നലെ മരിച്ചിരുന്നു. 25 വയസ്സായിരുന്നു. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ഡോക്ടര്‍. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ലക്കിടിയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു
RECENT NEWS
Advertisment