തരൂര്‍ പാര്‍ട്ടിയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നു : രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്​. തരൂര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന്​ കൊടുക്കുന്നില്‍ പറഞ്ഞു. അദ്ദേഹത്തിന്​ രാഷ്​ട്രീയ പക്വതയില്ല. ഗസ്​റ്റ്​ ആര്‍ട്ടിസ്​റ്റാണ്​ തരൂരെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

വിശ്വപൗരനായത്​ കൊണ്ട്​ തരൂരിന്​ എന്തും പറയാമെന്ന്​ കരുതേണ്ട. ശശി തരൂര്‍ രാഷ്​ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ സുരേഷ്​ എം.പി വ്യക്​തമാക്കി. നേര​ത്തെ കെ.മുരളീധരനും ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരന്‍മാരല്ലെന്നായിരുന്നു കെ.മുരളീധരന്‍ എം.പിയുടെ പ്രസ്​താവന. പാര്‍ട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട്​ സോണിയ ഗാന്ധിക്ക്​ കത്തയച്ച കോണ്‍ഗ്രസ്​ നേതാക്കളുടെ നടപടി എതിരാളികള്‍ക്ക്​ വടി കൊടുക്കുന്നത്​ പോലെയായെന്നും മുരളീധരന്‍ വിമര്‍ശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വകാര്യവല്‍ക്കരണ വിഷയത്തിലെ പാര്‍ട്ടിക്ക്​ വിരുദ്ധമായ നിലപാട്​ എടുത്തതോടെയാണ്​ തരൂരി​നെതിരായ വിമര്‍ശനം ശക്​തമായത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...