കാറിലിടിച്ച്‌ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് കാറിലിടിച്ച്‌ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഇരവിപേരൂര്‍ മേപ്പുറത്ത് വീട്ടില്‍ മോഹന്‍ കുമാര്‍ (56) ആണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച്ച വൈകീട്ട് തോട്ടഭാഗം ജംഗ്ഷന് സമീപമായിരുന്നു അപകടം. ടി.കെ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറില്‍ കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ എതിര്‍ ദിശയില്‍ നിന്നും വന്ന ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...