Thursday, April 25, 2024 9:38 pm

ബസിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി അപകടം ; ആറ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലാഗോസ്: ബസിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി ആറ് പേര്‍ മരിച്ചു. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിന്‍ എത്തുന്നുവെന്ന മുന്നറിയിപ്പ് സിഗ്നല്‍ ലഭിച്ചത് അവഗണിച്ച് റെയില്‍ പാളം മുറിച്ച് കടക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ നാല് വനിതകളും രണ്ട് പുരുഷന്മാരുമാണുള്ളത്.

74ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളതെന്നും അതില്‍ ചിലരുടെ നില ഗുരുതരമാണെന്നും ദേശീയ അത്യാഹിത വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം ഫരിന്‍ലോയി വിശദമാക്കി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് അപകടത്തില്‍ ട്രെയിനിലും ബസിലുമായി കുടുങ്ങിപ്പോയ ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ മുന്‍ ഭാഗം ട്രെയിനിലേക്ക് ഇടിച്ച് കയറി ഒടിഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത്.ബസിന്‍റെ മധ്യ ഭാഗത്തായാണ് ട്രെയിന്‍ ഇടിച്ച് കയറിയത്. ഏറെ ദുരം ബസുമായി നിരങ്ങിയ ശേഷമാണ് ട്രെയിന്‍ നിന്നത്.

ഇജോക്കോയില്‍ നിന്ന് ഓഗണിലേക്കുമുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് അധികൃതര്‍ വിശദമാക്കി. അപകട ശേഷം ട്രാക്കിലും പരിസരത്തുമായി ചിതറിക്കിടന്നിരുന്ന ട്രെയിന്‍റെയും ബസിന്‍റെയും ഭാഗങ്ങള്‍ ഏറെ നേരം പരിശ്രമിച്ച ശേഷമാണ് നീക്കാനായത്. തകര്‍ന്നു കിടക്കുന്ന റോഡുകളിലൂടെ അശ്രദ്ധമായി വാഹനം ഓടിക്കുന്നതും ഓവര്‍ സ്പീഡും നിമിത്തം നൈജീരിയയില്‍ സാധാരണമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട മുൻസിപ്പൽ പ്രദേശത്തുള്ള പള്ളികളിലെ നാളെത്തെ ജുമാ നമസ്കാര സമയത്തിൽ മാറ്റം

0
പത്തനംതിട്ട : തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെയും ജുമാ നമസ്കാരത്തിന്റെയും പ്രാധാന്യം മുൻനിർത്തി...

വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

0
കൊച്ചി: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. മലയാറ്റൂര്‍ ആറാട്ട്...

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; ഇലക്ഷന്‍ വാര്‍ റൂം ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനുമുള്ള  ഇലക്ഷന്‍ വാര്‍...

ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ ; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി നാളെ പരിഗണിക്കും

0
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി...