കോഴിക്കോട് : താമരശ്ശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. ഫാത്തിമ സാജിദ (30) എന്ന യുവതിയാണ് ആണ് മരിച്ചത്. രാവിലെ ഏഴേകാലോടെയായിരുന്നു അപകടം. കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ടിപ്പറും ഡ്രൈവറും താമരശ്ശേരി പോലീസ് കസ്റ്റഡിയിലാണ്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍.
ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു
RECENT NEWS
Advertisment



























